ഇർഷാദിന്റെ കരിയറിലെ ഏറ്റവും ഗ്രെയ്‌സ് ഉള്ള ക്യാരക്റ്ററുകളിൽ ഒന്നായി സഞ്ജയ്; ടു മെൻ റിവ്യൂ

single-img
5 August 2022

ശൈലൻ

അതാത് ദിവസങ്ങളുടെ ഇരകളാണ് ഓരോ മനുഷ്യരും എന്ന സുരാജിന്റെ വോയിസ്ഓവർഇൻട്രോയോടെ ആണ് ടു മെൻ തുടങ്ങുന്നത്. പരിചിതരോ അപരിചിതരോ മിത്രങ്ങളോ ശത്രുക്കളോ ആയ ചുറ്റുമുള്ള മനുഷ്യരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ചില പ്രവർത്തികളുടെ ഫലം ഏതാനും മനുഷ്യരുടെ ഒരു ദിവസത്തിൽ വരുത്തുന്ന മാറ്റങ്ങൾ ആണ് ആദ്യ പകുതി. യു എ ഇ ആണ് ലൊക്കേഷൻ.

തുടർന്ന്, അപരിചിതരായ രണ്ടുമനുഷ്യരുടെ മരുഭൂമിയിലൂടെ ഉള്ള യാത്രയായി അത് രണ്ടാംപകുതിയിലേക്ക് കടക്കുന്നു. A journey not by choice എന്ന് ഇന്റർവെൽ വാചകം. ഇപ്പറഞ്ഞ രണ്ടുയാത്രികർ ആണ് ടൈറ്റിലിൽ കാണുന്ന ടു മെൻ. ഒരാൾ സിനിമയുടെ തുടക്കം മുതലേ സുതാര്യനാണ്. അബൂബക്കർ. പ്രവാസികൾ ഉണ്ടായ കാലം മുതലേ ഉള്ള ജീവിതപ്രാരാബ്ധങ്ങൾ കാരണം നട്ടം തിരിയുന്നുണ്ട് കക്ഷി.

രണ്ടാമത്തെ ആൾ, സഞ്ജയ്, കാഴ്ചയിൽ അതിസമ്പന്നനും സ്വഭാവത്തിൽ ദുരൂഹതയുള്ളവനുമാണ് .അയാൾ അബൂബക്കറിനോ പ്രേക്ഷകർക്കോ പിടി കൊടുക്കുന്നില്ല.. ആർജിവി കമ്പനിയിൽ നിന്ന് വന്ന ROAD (director: Rajat Mukherjee) എന്ന 2002movieയിലെ മനോജ് ബാജ്പേയ്, കാറിൽ ലിഫ്റ്റ് കൊടുത്ത വിവേക് ഒബ്രോയ്ക്കും അന്തര മാലിയ്ക്കും തുടരെ തുടരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒക്കെ ഓർമ്മയുണർത്തും.. എങ്കിലുംടു മെൻ ന്റെ മരുഭൂമിയാത്ര ആ വഴിയിലൂടെ ഉള്ളതല്ല.

പടത്തിന്റെ ക്ലൈമാക്സ് അപ്രതീക്ഷിതമാണ്.. ആദ്യ പകുതിയിൽ കാണിക്കുന്ന പല മനുഷ്യരുടെ പ്രശ്നങ്ങളും ഈ അന്ത്യവുമായി connect ചെയ്യാനും സ്ക്രിപ്റ്റിനു കഴിയുന്നു. ഇർഷാദും എം എ നിഷാദും ആണ് ടൈറ്റിൽ റോളിൽ വരുന്നത്. ഇർഷാദിന്റെ കരിയറിലെ ഏറ്റവും ഗ്രെയ്‌സ് ഉള്ള ക്യാരക്റ്ററുകളിൽ ഒന്നാണ് സഞ്ജയ്. ആന്തരികദുരൂഹതകൾ മറച്ചുവച്ച പുറമേക്കുള്ള അനായസതകൾ അയാൾ ഗംഭീരമായി ചെയ്തിരിക്കുന്നു.

ഇത്രയും കാലം സംവിധായകൻ ആയി അറിയപ്പെട്ടിരുന്ന എം എ നിഷാദ് ഒരു മുഴുനീളറോൾ ഒട്ടും പാളാതെ ചെയ്തിരിക്കുന്നത് കൗതുകമാണ്. രണ്ജിപണിക്കർ, അനുമോൾ, ബിനുപപ്പു,സുധീർ കരമന എന്നിവരൊക്കെ മറ്റുറോളുകളിൽ ഉണ്ട്. കഥ, സംവിധാനം കെ സതീഷ്.. ആൾക്ക് പണി അറിയാം. 115മിനിറ്റിൽ ഒതുക്കി ചെയ്തിരിക്കുന്നു.