മരുന്ന് കമ്പനി കൈക്കൂലിയായി ഡോക്ടർമാർക്ക് നൽകിയത് 1000 കോടി രൂപ

single-img
5 August 2022

പാരസെറ്റമോൾ ഗുളികയായ ഡോളോ 650 വൻതോതിൽ കുറച്ചു നൽകാൻ കമ്പനി ഡോക്ടർമാർക്ക് നൽകിയത് 1000 കോടി രൂപ എന്ന് കണ്ടെത്തൽ. ആദായനികുതി വകുപ്പ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോ ലാബ്സ് കമ്പനിയിൽ നടത്തിയ റെയ്ഡിനിടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്.

കമ്പനി ഒട്ടേറെ ഡോക്ടർമാർക്ക് വിദേശയാത്ര പാക്കേജുകളും മറ്റും സൗജന്യങ്ങളും നൽകി എന്ന് തെളിവ് സഹിതം കണ്ടെത്തി. സൗജന്യം പറ്റിയവരുടെ പേരുകളും ഓരോരുത്തർക്കും ലഭിച്ച ആനുകൂല്യവും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ചില ഡോക്ടർമാർ കമ്പനിയുടെ മരുന്നിന് പ്രചാര നൽകാൻ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ സെമിനാറുകളും വരെ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ ആരോപണ വിധേയരായ ഡോക്ടർമാരുടെ പേരുകൾ ലഭ്യമാക്കാൻ ആദായനികുതി വകുപ്പിനോട് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചു. ഡോക്ടർമാരിൽ നിന്നും വിശദീകരണം തേടിയ ശേഷം ആയിരിക്കും തുടർനടപടി. അഴിമതി തെളിഞ്ഞാൽ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്താകുന്നത് വരെ പരിഗണിക്കും. ഡോക്ടർമാരുടെ പേര് വിവരം ലഭിക്കുന്ന മുറക്ക് കമ്മീഷൻ അവരിൽ നിന്നും വിശദീകരണം തേടും ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം റിപ്പോർട്ടും നൽകും