സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ തിരോധാനത്തിൽ ഇപ്പോഴും ദുരൂഹത; തിരക്കിട്ട് മൃതദേഹം സംസ്‌കരിച്ചതായി ബന്ധുക്കൾ

single-img
5 August 2022

കോഴിക്കോട് ജില്ലയിലെ : പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ തിരോധാനത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു . കഴിഞ്ഞ മാസം ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെക്കുറിച്ചുള്ള അന്വേഷണം ഇനിയും എവിടെയും എത്തിയിട്ടില്ല. അതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു.

ഇവർ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വയനാട് വൈത്തിരി സ്വദേശി ഷഹീൽ, കൽപ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽനിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.തങ്ങളുടെ പക്കൽ നിന്നും രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയത്. ഒ

വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ടുപോയെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ പുഴയിൽ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

ജൂലൈ 15ന് പുറക്കാട്ടിരി പാലത്തിന് മുകളിൽനിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് വിവരം. ഇത് ശരിവെക്കുന്ന ചില വിവരങ്ങൾ നാട്ടുകാരിൽനിന്നും പൊലീസിന് ലഭിച്ചിരുന്നു. കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തിൽ വിട്ടുപോയെന്നുമാണ് നാട്ടുകാർ നൽകിയ വിവരം. ഇതിന് രണ്ടു ദിവസം കഴിഞ്ഞാണ് കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. മേപ്പയ്യൂർ സ്വദേശിയായ ദീപക് എന്ന യുവാവിന്റേതാണ് മൃതദേഹമെന്ന നിഗമനത്തിൽ അന്നുതന്നെ സംസ്‌കാരവും നടത്തിയിരുന്നു

എന്നാൽ ഈ സംഭവത്തിൽ ഇർഷാദിന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു . ഇതിനെ തുടർന്നാണ് മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് കൊയിലാണ്ടി കടപ്പുറത്തുനിന്ന് കണ്ടെടുത്ത മൃതദേഹം തന്റെ മകന്റെതല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ ഇർഷാദിന്റെ ബന്ധുക്കൾ പറയുന്നത്. എന്നാൽ മാതാവിന്റെ വാക്കുകൾ വിലക്കെടുക്കാതെ ഡിഎൻഎ ഫലം വരാൻ പോലും കാത്തിരിക്കാതെ തിരക്കിട്ട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഈ പ്രവൃത്തിയിൽ ദുരൂഹതയുണ്ടെന്ന് ഇർഷാദിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

മാത്രമല്ല, ഇർഷാദ് നന്നായി നീന്തലറിയുന്ന ആളാണ്. അവൻ ഒരിക്കലും മുങ്ങി മരിക്കില്ല. കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇർഷാദിന്റെ ബന്ധുവായ റഷീദ് പറയുന്നതായി മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.