ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖിന് എൻഐഎ കോടതിയിൽ പ്രോസിക്യൂട്ടർ പദവി

single-img
3 August 2022

ആർഎസ്‌എസിന്റെ നേതാവിന്‌ എൻഐഎ കോടതിയിൽ പ്രോസിക്യൂട്ടർ പദവിയിൽ നിയമനം നൽകി കേന്ദ്രസർക്കാർ. ആർഎസ്‌എസിന്റെ സജീവപ്രവർത്തകനും ജില്ലാ പ്രചാർ പ്രമുഖുമായ എസ് ശ്രീനാഥിനെയാണ്‌ പ്രോസിക്യൂട്ടറായി നിയമിച്ചത്‌.

ആലുവയ്ക്ക് സമീപം എസ്എൻപുരം സ്വദേശിയായ ശ്രീനാഥ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരങ്ങളിലും ഭാഗമായിരുന്നു. കേരളാ ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥാണ്‌.

ഇയാൾ 2012ൽ ആർഎസ്എസ് ശാഖാ മുഖ്യ ശിക്ഷകായിരുന്നു. അതിനു ശേഷം ആലുവ താലൂക്ക് കാര്യവാഹകായും സേവാഭാരതിയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു. ആർഎസ്എസിന്റെ ആയുധ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രങ്ങളുൾപ്പെടെ ഇയാൾ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിട്ടുണ്ട്.