ഉക്രൈനെതിരെ പോരാടാൻ ചൈന റഷ്യയെ സഹായിക്കരുത്: സെലെൻസ്‌കി

single-img
3 August 2022

തന്റെ മാതൃരാജ്യത്തിനെതിരായ യുദ്ധത്തിൽ ചൈന റഷ്യയെ സഹായിക്കരുതെന്നും നിഷ്പക്ഷത പാലിക്കണമെന്നും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് പറഞ്ഞു.

ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി കാൻബറയിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ ഇന്ന് ഓസ്‌ട്രേലിയൻ സർവകലാശാലകളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം . ചൈനയുടെ നിലപാടിനെക്കുറിച്ച് ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന്, ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തെ അപലപിച്ച അമേരിക്കയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബെയ്ജിംഗ് ചേരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സെലെൻസ്‌കി പറഞ്ഞു.

“ഇപ്പോൾ, ചൈന സന്തുലിതമാണ്. തീർച്ചയായും നിഷ്പക്ഷതയുണ്ട്, ഞാൻ സത്യസന്ധമായി പറയും, ചൈന റഷ്യയോടൊപ്പം ചേരുന്നതിനേക്കാൾ നല്ലത് ഈ നിഷ്പക്ഷതയാണ്റഷ്യയെ ചൈന സഹായിക്കില്ല എന്നത് ഞങ്ങൾക്ക് പ്രധാനമാണ്,” സെലെൻസ്‌കി കൂട്ടിച്ചേർത്തു.

അതേസമയം, ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തെ വിമർശിക്കാനോ മോസ്കോയെ മാനിച്ചുകൊണ്ടുള്ള അധിനിവേശമായി അതിനെ പരാമർശിക്കാനോ ചൈന വിസമ്മതിച്ചു. എന്നാൽ അവർ റഷ്യയ്‌ക്കെതിരായ യുഎസ് നേതൃത്വത്തിലുള്ള ഉപരോധത്തെ അപലപിക്കുകയും മോസ്കോയെ പ്രകോപിപ്പിക്കുന്നുവെന്ന് പാശ്ചാത്യരെ കുറ്റപ്പെടുത്തുകയും ചെയ്യുകയുമുണ്ടായി.