ഷൊര്‍ണൂരില്‍ നിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു

single-img
3 August 2022
Po

പാലക്കാട്: ഷൊര്‍ണൂരില്‍ നിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്ബി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയില്‍ നിന്നാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

8000ത്തോളം ജലാറ്റീന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്.വാടാനാംകുറുശ്ശി 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്.

സ്‌ഫോടകവസ്തു നിറച്ച പെട്ടികള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ ഒടുവില്‍ വിവരം അറിയിക്കുകയായിരുന്നു.