ആദ്യം അൽപം വിശ്രമം; പതിയെ രാജിയിലേക്ക് കടക്കും; സൂചനയുമായി പോപ് ഫ്രാൻസിസ്

single-img
2 August 2022

പ്രായത്തിന്റെ അവശതകളാൽ താൻ പതിയെ രാജിയിലേക്ക് കടക്കുമെന്ന് സൂചന നൽകി പോപ് ഫ്രാൻസിസ്. രാജിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും പക്ഷെ ഒരു പോപ്പ് രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറയുകയുണ്ടായി. കാലിലെ മുട്ട് വേദന കാരണം തനിക്ക് പണ്ടത്തെ പോലെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നും അതിനാൽ അൽപം വിശ്രമവും പതിയ രാജിയിലേക്കും കടക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ ഇപ്പോഴുള്ള പ്രായവും ശരീരത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് സഭയെ സേവിക്കാൻ അൽപം ഊർജം ബാക്കി വയ്ക്കണമെന്നും രാജി വയ്ക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കണമെന്നും മാർപാപ്പ പറയുന്നു.

നേരത്തെ മാർപാപ്പയുടെ കാനഡ യാത്ര അത്യന്തം വിഷമകരമായിരുന്നു. കസേരയിൽ നിന്നും സ്വയം എഴുന്നേൽക്കുന്നതിനും ഇരിക്കാനുമെല്ലാം വിഷമകരമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.