ശരവണൻ കോടികൾ ഓഫർ‌ ചെയ്തിട്ടും ലെജൻഡിൽ നായികയാകാതെ നയൻതാര

single-img
2 August 2022

തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ലെജൻഡ് എന്ന സിനിമയിൽ ശരവണൻ അരുൾ എന്ന തമിഴ്നാട്ടിലെ വൻകിട ബിസിനസുകാരനായിരുന്നു നായകനായത്. അൻപത് വയസിനുമുകളിൽ പ്രായമുള്ള ശരവണൻ അരുളിന്റെ ആദ്യ സിനിമയായ ലെജന്റിൽ നായികമാരായി എത്തിയവരിൽ‌ ഒരാൾ ബോളിവുഡ് നടി ഉർവശി റൗട്ടേലയായിരുന്നു.

എന്നാൽ ശരിക്കും ശരവണൻ തന്റെ നായികയാക്കാൻ ഇരുന്നത് നയൻതാരയെ ആയിരുന്നു. അത് നടക്കാതെ വന്നപ്പോൾ ഇരുപത് കോടി രൂപ ഇപ്പോഴത്തെ നായികയായ ഉർവശി റൗട്ടേലയ്ക്ക് പ്രതിഫലമായി നൽകിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

നായികയായി സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് വേണ്ടി ലെജൻഡ് ടീം നയൻതാരയെ സമീപിക്കുകയും നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുക പ്രതിഫലമായി ശരവണൻ വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ നയൻതാര പടത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഉർവശി റൗട്ടേലയെ സമീപിക്കുകയായിരുന്നു.

ലെജൻഡ് ടീമിന്റെ ഭാ​ഗമായ എല്ലാ അണിയറപ്രവർത്തകർക്കും പതിവായി അവർ വാങ്ങുന്ന ശമ്പളത്തിന് മുകളിൽ നിൽക്കുന്ന തുകയാണ് ശരവണൻ നൽകിയതെന്നും റിപ്പോർട്ടുണ്ട്.