മണിചെയിന്‍ മാതൃകയില്‍ 50 കോടിയോളം രൂപ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത്‌ പിടിയില്‍

single-img
2 August 2022

മലപ്പുറം: മണിചെയിന്‍ മാതൃകയില്‍ 50 കോടിയോളം രൂപ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത്‌ പിടിയില്‍.

തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളും തമിഴ‍്‍നാട്, ബംഗാള്‍ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊണ്ടോട്ടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച്‌ സൂചന ലഭിച്ചത്.

2020ല്‍ ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ബാബുവും പട്ടാമ്ബി സ്വദേശി രതീഷ് ചന്ദ്രയും ചേര്‍ന്ന് സ്ഥാപനം തുടങ്ങുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ കമ്ബനിയുടെ മോഹന വാഗ്‍ദാനത്തില്‍ വീണു. കമ്ബനി പറഞ്ഞ ലാഭം കിട്ടാതായതോടെയെും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയും ആണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പൊലീസ് സൈബര്‍ ഡോമിന്റെ പേരില്‍ വ്യാജ ബ്രോഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു. ഒരു ഭാഗം ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ഒളിത്താവളത്തില്‍ മറ്റൊരു പേരില്‍ കമ്ബനി നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ഉള്ള പദ്ധതി നടത്തി വരവേയാണ് പ്രത്യേക അന്വോഷണ സംഘം പ്രതികളെ വലയിലാക്കിയത്. സംഘത്തിലെ ബാക്കിയുള്ളവ‍ര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.