കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോൺ ബൗൾസിലൂടെ ഇന്ത്യക്ക് നാലാം സ്വർണം

single-img
2 August 2022

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോൺ ബൗൾസ് വനിതകളുടെ ടീം ഇനത്തിലൂടെ ഇന്ത്യക്ക് നാലാം സ്വർണം. ഇന്നത്തെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10 നാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഇതോടെ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഇന്ത്യക്ക് പത്ത് മെഡലുകളായി.

മാത്രമല്ല, ഗെയിംസ് മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ഭാരാദ്വാഹനത്തില്‍ അചിന്ദ ഷൂലിയും മിറാബായ് ചാനുവും ജെറമി ലാല്‍റിനുംഗയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

ലോങ് ജംപിൽ മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ പ്രവേശിച്ചു. ആദ്യ ശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കര്‍ ഫൈനൽയോഗ്യത നേടിയത്. 7.68 മീറ്റർ ചാടി ആറാമതായാണ് അനീസ് ഫൈനലില്‍ കടന്നത്.