സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കി മുംബൈ പൊലീസ്

single-img
1 August 2022

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള അനുമതി മുംബൈ പൊലീസ്.

ജൂലൈ 22നാണ് വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. പൊലീസ് കമ്മീഷണര്‍ വിവേക് ഫാന്‍സാല്‍ക്കറെ നേരില്‍ കണ്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അപേക്ഷ നടന്‍ താമസിക്കുന്ന സോണ്‍ 9ന്റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നടന് ലൈസന്‍സ് ലഭിച്ചത്.

ഒരു തോക്ക് കൈവശംവെക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏത് തോക്കാണ് നടന്‍ വാങ്ങുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാനും പിതാവ് സലിംഖാനും വധഭീഷണി സന്ദേശം ലഭിക്കുന്നത്. പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചില്‍നിന്നാണ് വധഭീഷണി മുഴക്കിക്കൊണ്ട് കത്ത് ലഭിക്കുന്നത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കുണ്ടാവും എന്നായിരുന്നു കത്തില്‍. മെയ് 29നായിരുന്നു മൂസെവാല കൊല്ലപ്പെട്ടത്.