2024ലും മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും: അമിത് ഷാ

single-img
1 August 2022

2024ൽ ബിജെപി-ജെഡിയു ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ പട്‌നയിൽ നടന്ന വിവിധ ബിജെപി മോർച്ചകളുടെ ദ്വിദിന സംയുക്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറിൽ ജനതാദൾ യുണൈറ്റഡ് അല്ലെങ്കിൽ ജെ.ഡി.യു.വുമായുള്ള പാർട്ടിയുടെ സഖ്യവും ചർച്ചയായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിക്കുമെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക, അദ്ദേഹം വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. 2024ലും 2025ലും ബിഹാറിലും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ജമ്മു കശ്മീരിൽ നിന്നുള്ള സ്ത്രീകൾ നിർമ്മിച്ച ദേശീയ പതാക എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങളുടെ ചിന്താഗതി മാറുകയാണെന്ന സന്ദേശം നൽകാനാണ് ഇതിലൂടെ ശ്രമം.

“രാജ്യത്തിന്റെ ഓരോ കോണിലും ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യത്തിന് ശേഷം ഗ്രാമങ്ങളിൽ നിന്നും ആദിവാസി മേഖലകളിൽ നിന്നും ദലിതുകളിൽ നിന്നും പരമാവധി മന്ത്രിമാരെ മോദി സർക്കാരിൽ സൃഷ്ടിച്ചു”,- അമിത് ഷാ പറഞ്ഞു.

ഇതോടൊപ്പം തന്നെ രാജ്യത്ത് ദേശസ്‌നേഹം വർധിപ്പിക്കേണ്ടതുണ്ടെന്ന് ഷാ പറഞ്ഞു. ഓഗസ്റ്റ് 13 മുതൽ 15 വരെ മൂന്ന് ദിവസത്തേക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയ പതാക ഉയർത്തുമെന്ന് ഈ ബിജെപി പ്രവർത്തകർ ഉറപ്പുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.