വലിയ ഡാമുകൾ തുറക്കില്ല; ദുരന്ത സാധ്യതകൾ മുന്നിൽ കണ്ടുള്ള കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി

single-img
1 August 2022

മഴ ശമനമില്ലാതെ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത സാധ്യതകൾ മുന്നിൽ കണ്ടുള്ള കരുതലെടുക്കണമെന്നും ചെറിയ അണക്കെട്ടുകളിൽ നിന്ന് റൂൾ കർവ് വഴി ജലം ഒഴുക്കി വിടും. വലിയ ഡാമുകൾ തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതോടൊപ്പം തന്നെ അടിയന്തിര സാഹചര്യം നേരിടാൻ ജില്ലകളിൽ മന്ത്രിമാരുടെ നേത്യത്വത്തിൽ യോഗം ചേരും. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മ്യഗ സംരക്ഷണ വകുപ്പിന്റെ ക്യാമ്പുകളുണ്ടാകും. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ട്രോളിങ്ങ് കഴിഞ്ഞ സാഹചര്യമായതിനാൽ മത്സ്യ തൊഴിലാളികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ ഇത് വരെ 7 ക്യാമ്പുകൾ തുറന്നു. 90 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ – 807854858538. സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട് . കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ്