ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താരന്‍ ശല്യം വര്‍ധിക്കാന്‍ കാരണമാകും; അത് ഏതൊക്കെയാണെന്ന് നോക്കാം

single-img
1 August 2022

പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ് താരന്‍ പ്രശ്‌നം. എത്രയൊക്കെ മരുന്നുകള്‍ ചെയ്തിട്ടും താരന്‍ ശല്യം തീരുന്നില്ലല്ലോ എന്നാണ് നമ്മളില്‍ പലരും ആകുലപ്പെടുന്നത്. താരന്‍ വളരാന്‍ പല ഘടകങ്ങളുണ്ട്. അതിലൊന്നാണ് ഭക്ഷണരീതി.

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താരന്‍ ശല്യം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനം. അത് ഏതൊക്കെയാണെന്ന് നോക്കാം.

ശുദ്ധീകരിച്ച കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താരന്‍ രൂക്ഷമാകാന്‍ കാരണമാകും. വൈറ്റ് ബ്രെഡ്, വൈറ്റ് പാസ്ത, ചപ്പാത്തി എന്നിവയെല്ലാം പലരിലും താരന്‍ പ്രശ്‌നം രൂക്ഷമാക്കുന്നു. റെഡ് മീറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും എണ്ണയില്‍ വറുത്ത ഭക്ഷണ സാധനങ്ങളും താരന് കാരണമാകും. മധുരം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍, ലഹരി പാനീയങ്ങള്‍ എന്നിവയും താരന്‍ കൂടാന്‍ കാരണമായേക്കാം.