ഏഷ്യാ കപ്പില്‍ കളിക്കാന്‍ തയ്യാറാണെന്നറിയിച്ച്‌ സൂപ്പര്‍ താരം വിരാട് കോലി

single-img
31 July 2022

ഏഷ്യാ കപ്പില്‍ കളിക്കാന്‍ തയ്യാറാണെന്നറിയിച്ച്‌ സൂപ്പര്‍ താരം വിരാട് കോലി. ടീമില്‍ പരിഗണിക്കണമെന്ന് താരം സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്ബരകളിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്ബരയിലും കോലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് താരം ആവശ്യപ്പെട്ടിട്ടാണോ എന്നതില്‍ വ്യക്തതയില്ല. അതേസമയം, സിംബാബ്‌വെക്കെതിരായ ടി-20 പരമ്ബരയില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന.