സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത

single-img
31 July 2022

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്ധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതെ സമയം കേരളത്തിലെ മഴയുടെ സ്വഭാവം മാറിയാതായി പഠനം. മണ്‍സൂണ്‍ മഴയ്ക്കിടെ വൈകുന്നേരം അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും ഉണ്ടാകുന്നു എന്ന് പഠനങ്ങൾ. വെയില്‍ കിട്ടുകയും ചെയ്യുന്ന ദിനങ്ങളിലാണ് വൈകുന്നേരം ശക്തമായ മഴയും ഇടിയും ഉണ്ടാകുന്നത്. തുലാമഴക്കാലത്താണ് സാധാരണ വൈകീട്ട് മഴയും ഇടിയും ഉള്ളത്.