കൊവിഡ് കേസുകളില്‍ കഴിഞ്ഞ ആറ് ആഴ്ച്ചകളില്‍ വന്‍ വര്‍ധന; ലോകാരോഗ്യസംഘടന

single-img
31 July 2022

ജനീവ: കൊവിഡ് കേസുകളില്‍ കഴിഞ്ഞ ആറ് ആഴ്ച്ചകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതായി ലോകാരോഗ്യസംഘടന. കൊവിഡ് മരണങ്ങളും വന്‍തോതില്‍ ഉയരുന്നതായി ഡബ്ലിയുഎച്ച്‌ഒ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം ആഗോളതലത്തില്‍ 6.6ദശലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12,600 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായത്. 50 ഓളം രാജ്യങ്ങളില്‍ നിന്നാണ് കൊവിഡ് വ്യാപനവും മരണവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 36 രാജ്യങ്ങളില്‍ നൂറ് ശതമാനം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡബ്ലിയുഎച്ച്‌ഒ പറഞ്ഞു. കൊവിഡ് മരണത്തില്‍ 300ഓളം രാജ്യങ്ങള്‍ ആയിരം മടങ്ങ് വര്‍ധനവാണ് ഉണ്ടായത്.

മാസ്‌ക്ക് ധരിക്കാതേയും സാമൂഹിക അകലം പാലിക്കാത്തതേയും ആളുകള്‍ ഒത്തുചേരുന്നതാണ് കൊവിഡ് കേസുകളിലുണ്ടായ വന്‍ വര്‍ധനക്ക് കാരണമെന്നാണ് ഡബ്ലുഎച്ച്‌ഒ വിലയിരുത്തുന്നത്. വാക്‌സിന്‍ എടുക്കാത്ത മേഖലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകുതിയിധികം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്കയിലും 33 ശതമാനം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുറോപ്പിലുമാണെന്ന് ഡബ്ലിയുഎച്ച്‌ഒയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.