ശ്രീലങ്കയിൽ പ്രക്ഷോഭകർക്കെതി​രെ പ്രതികാര നടപടിയുമായി റനിൽ സർക്കാർ

single-img
30 July 2022

ശ്രീ​ല​ങ്ക​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്രതികാര നടപടികളുമായി പു​തി​യ പ്ര​സി​ഡ​ന്റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ. ഇതിന്റെ ഭാഗമായി പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് പ്ര​സി​ഡ​ന്റി​ന്റെ പ​താ​ക​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കു​റ്റ​ത്തി​ന് ശ്രീ​ല​ങ്ക​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

മു​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്‌​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​നെ​തി​രാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ന​ട​പ​ടി. പ്ര​സി​ഡ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക പ​താ​ക ബെ​ഡ്ഷീ​റ്റാ​ക്കി വി​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ജൂ​ലൈ ഒ​മ്പ​തി​ന് ന​ട​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ വ​ൻ​തോ​തി​ൽ പ്ര​സി​ഡ​ന്റ് ഹൗ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

കൂടാതെ വെ​ള്ളി​യാ​ഴ്ച ​ശ്രീ​ല​ങ്ക​യി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യാ​യ ഫ്ര​ണ്ട്‌​ലൈ​ൻ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഓ​ഫി​സി​ൽ ശ്രീ​ല​ങ്ക​ൻ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ‘സി​വി​ൽ വേ​ഷ​ത്തി​ൽ ഒ​രു​സം​ഘം ഓ​ഫി​സി​ൽ ക​യ​റി പ​രി​ശോ​ധി​ച്ച​താ​യും സെ​ർ​ച്ച് വാ​റ​ന്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​രി​ലൊ​രാ​ൾ മാ​ത്ര​മാ​ണ് പൊ​ലീ​സ് യൂ​നി​ഫോം ധ​രി​ച്ചി​രു​ന്ന​തെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് ദു​മി​ന്ദ നാ​ഗ​മു​വ പ​റ​ഞ്ഞു.

2012 ഏ​പ്രി​ലി​ൽ ജ​ന​ത വി​മു​ക്തി പെ​ര​മു​ന​യി​ലെ വി​മ​ത അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച​താ​ണ് ശ്രീ​ല​ങ്ക​യി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യാ​യ ഫ്ര​ണ്ട്‌​ലൈ​ൻ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി. സ്വ​ത്തു​ക്ക​ൾ തീ​​വെ​ച്ച​ത് എ​ഫ്‌.​എ​സ്.​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി രാ​ജ്യ​ത്ത് ന​ട​ന്ന രാ​ഷ്ട്രീ​യേ​ത​ര പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ഫ്‌.​എ​സ്.​പി ഹൈ​ജാ​ക്ക് ചെ​യ്ത​താ​യും അ​വ​ർ ആ​രോ​പി​ക്കു​ന്നു.