പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂടുതൽ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ 612 പേര് പിണറായി മന്ത്രിസഭയിൽ 489 പേരും

single-img
30 July 2022

പേഴ്‌സണല്‍ സ്റ്റാഫിന്റെ എന്നതിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ് മുന്നിൽ എന്ന് രേഖകൾ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ അംഗങ്ങളുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 612 ആയിരുന്നു. അതിൽ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമായി 55 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണുണ്ടായിരുന്നത് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

എന്നാൽ പിണറായി മന്ത്രി സഭയിലേക്കു എത്തുമ്പോൾ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 448ഉം, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫിന്റെ എണ്ണം 489 ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ തന്നെ നല്ലൊരു ശതമാനം വിവിധ സർക്കാർ വകുപ്പികളിൽ നിന്നും ഡെപ്യുട്ടേഷനില്‍ വന്നവർ ആണ് എന്നും രേഖകൾ സൂചിപ്പിക്കുന്നു.

സജി ചെറിയാന്‍ രാജിവയ്ക്കുന്നതിനു മുമ്പ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 497 ആയിരുന്നു. സജി ചെറിയാന്‍ രാജിവച്ചതോടെ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങളായിരുന്ന 17 പേരെ മന്ത്രിമാരായ വി.എന്‍ വാസവന്‍, വി. അബ്ദുറഹ്മാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ ഓഫീസുകളില്‍ നിയമിച്ചു.

നിലവിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിവരം ചുവടെ. മുഖ്യമന്ത്രി പിണറായി വിജയന്‍: 33, കെ. രാജന്‍: 25, റോഷി അഗസ്റ്റിന്‍: 23, കെ. കൃഷ്ണന്‍കുട്ടി: 23, എ.കെ. ശശീന്ദ്രന്‍: 25, ആന്റണി രാജു: 19, അഹമ്മദ് ദേവര്‍കോവില്‍: 25, പി. രാജീവ്: 24, കെ.എന്‍ ബാലഗോപാല്‍: 21, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍: 23, കെ. രാധാകൃഷ്ണന്‍: 23, വി.എന്‍ വാസവന്‍: 27, പി.എ. മുഹമ്മദ് റിയാസ്: 28, വി. ശിവന്‍കുട്ടി: 25, വീണ ജോര്‍ജ്ജ്: 22, ആര്‍. ബിന്ദു: 21, വി. അബ്ദുറഹ്മാന്‍: 28, ജി.ആര്‍ അനില്‍: 25, പി. പ്രസാദ്: 24, ജെ ചിഞ്ചുറാണി: 25 എന്നിങ്ങനെയാണ് സ്റ്റാഫംഗങ്ങളുടെ എണ്ണം.