കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം ഉടൻ പരിഹരിക്കും: വി എൻ വാസവൻ

single-img
29 July 2022

കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇതിനായി കേരള ബാങ്ക് 25 കോടി രൂപ അടിയന്തിരമായി അനുവദിക്കും മന്ത്രി പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് മന്ത്രി വി എൻ വാസന്റെ പ്രതികരണം.

കൺസോർഷ്യം ഇനി നടക്കില്ല. ആർബി ഐ തടസം നിന്നു. എന്നാൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കും. ചികിത്സാ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെന്നും പൂർണ്ണ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വി വാസവൻ ഒരു ചാനലിന് നക്കിയ അഭിമുഖത്തിൽ പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് എഴുപത് വയസുകാരിയായ ഫിലോമിന മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ സർവ്വീസിൽ നിന്നും വിമരിച്ചപ്പോൾ ലബിച്ച പണവും ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ദേവസ്യ വിശദീകരിച്ചത്.