മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് കുഞ്ഞനന്തൻ

single-img
29 July 2022

തിരുവനന്തപുരം: മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. കുഞ്ഞാമന്‍.

സാഹിത്യ അക്കാദമി സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചതായും കുഞ്ഞാമന്‍ പറഞ്ഞു.

താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്‌കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്‌കാരം കൃതജ്ഞതാപൂര്‍വം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമന്‍ മാതൃഭൂമിയോട് പറഞ്ഞു.

ബുധനാഴ്ചയാണ് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എം. കുഞ്ഞാമന്റെ എതിര്, പ്രൊഫ. ടി.ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്നീ പുസ്തകങ്ങള്‍ക്കായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം.