സോണിയ ഗാന്ധിയെ ബിജെപി എംപിമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: കോൺഗ്രസ്

single-img
29 July 2022

സോണിയ ഗാന്ധിയെ ബിജെപി എംപിമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. അധീർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’ പരാമർശത്തിനെതിരെ പാർലമെന്റിൽ സോണിയ ഗാന്ധിയും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മിലുണ്ടായ വാക്കേറ്റം ഉണ്ടായ സമയത്താണ് കയ്യേറ്റ ശ്രമം ഉണ്ടായതു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ അധീർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി പരാമർശം. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം. എന്നാൽ വിഷയത്തിൽ സോണിയ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും മാപ്പ് പറയണം എന്നാണു ബിജെപിയുടെ ആവശ്യം.

അതെ സമയം ‘രാഷ്ട്രപത്നി’ പരാമർശത്തെ തുടർന്ന് ഇന്നും ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ ലോക്സഭ സ്തംഭിച്ചു. 2 തവണ നിർത്തിവച്ചശേഷം സഭ പിരി‍ഞ്ഞു. രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പ്രതികരിച്ചു