കശ്മീരില്‍ കനത്തമഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവെ അടച്ചു

single-img
28 July 2022

ശ്രീനഗര്‍: കശ്മീരില്‍ കനത്തമഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവെ അടച്ചു. കശ്മീരിന്‍റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കത്വ ജില്ലയില്‍ പലയിടങ്ങളിലും വെള്ളത്തിനടിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ചിനാബ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ശ്രീനഗര്‍ -കാര്‍ഗില്‍ ഹെവേയും അടച്ചിട്ടുണ്ട്. ശക്തമായ മഴതുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ബുധനാഴ്ച ഉച്ചയോടെ കശ്മീരിന്‍റെ പലഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. അതേസമയം മഴതുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയപ്പുനല്‍കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.