കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍

single-img
28 July 2022

കനത്ത മഴയില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.

സുരക്ഷ മുന്‍നിര്‍ത്തി റാസല്‍ഖൈമയിലെയും മറ്റും ടൂറിസ്​റ്റ്​ കേന്ദ്രങ്ങള്‍ തല്‍ക്കാലം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.

ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുബൈയിലെ ഹത്ത, ഖോര്‍ഫക്കാന്‍, കല്‍ബ, റാസല്‍ഖൈമ, ഷാര്‍ജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്​ കടുത്ത ചൂടിന്​ ശമനമായി മഴ ലഭിച്ചത്​. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും വീശിയടിച്ചു. എന്നാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട്​ ചെയ്തിട്ടില്ല. ഫുജൈറയിലും റാസല്‍ഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.