നയതന്ത്രക്കടത്ത് അന്വേഷണം കസ്റ്റംസ് അവസാനിപ്പിച്ചു

single-img
28 July 2022

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇടി അന്വേഷണം ചൂടുപിടിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും കസ്റ്റംസ് അവസാനിപ്പിച്ചു. ഏറ്റവും ഒടുവിലായി മതഗ്രന്ഥക്കടത്തലും ഈന്തപ്പഴക്കടത്തലും കോടതിക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

നയതന്ത്ര സ്വർണ്ണ കടത്ത് കേസ് വിചാരണ തുടങ്ങാവുന്ന ഘട്ടത്തിലും, ഡോളർ കടത്ത് കേസ് വിചാരണയ്ക്ക് മുന്നോടിയായി ഉള്ള അഡ്ജ്യൂക്കേഷൻ നടപടികളിലും ആണ്. എന്നാൽ കേസുമായി ബന്ധപ്പെട്ട വിദേശ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

മതഗ്രന്ഥം കടത്ത് കേസിൽ തിരുവനന്തപുരം യുഎഇ കൗൺസിലേറ്റ് ആണ് കുറ്റക്കാർ എന്നാണ് കസ്റ്റംസ് പ്രിവെന്റ്റി വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യമെന്ന രേഖപ്പെടുത്തി ഇറക്കുമതി ചെയ്യുകയും കേരളത്തിൽ വിതരണം ചെയ്യുകയും ചെയ്തതിന്റെ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് കൗൺസിലേറ്റിന് നോട്ടീസ് നൽകി.

മതഗ്രന്ഥപതിപ്പുകൾ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങിനാണ് നൽകിയത്. കെ ടി ജലീലിലെ നിർദ്ദേശപ്രകാരമാണിത് ചെയ്തതെന്ന് സി ആപ്റ്റിന്റെ മുൻ എംഡി ഡോക്ടർ അബ്ദുൽ റഹ്മാൻ കസ്റ്റംസിനു മൊഴി നൽകി. യുഎഇ കൗൺസിൽ ജനറൽ അഭ്യർത്ഥന പ്രകാരം ആണ് ഇപ്രകാരം ചെയ്തതെന്ന് കെ ടി ജലീലും മൊഴി നൽകി. ഇതോടെ കൗൺസിൽ ജനറൽ ഭാഗത്തുനിന്നാണ് പിഴവുണ്ടായത് എന്ന് കസ്റ്റംസ് വിലയിരുത്തിയിരുന്നു. ഈ കേസിൽ 2.63 ലക്ഷം രൂപയുടെ പിഴ അടക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്

ഈന്തപ്പഴ കടത്തിലും കോൺസലേറ്റാണ് കുറ്റക്കാർ എന്നാണ് കണ്ടെത്തിയത്. കസ്റ്റംസ് ഡ്യൂട്ടി അടക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 17.75 ലക്ഷം രൂപ അടയ്ക്കാനും നിർദ്ദേശിച്ചു.

2017 മെയിലാണ് പതിനേഴായിരം കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ ഔദ്യോഗിക ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തിയതിനാൽ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. സാമൂഹിക നീതി വകുപ്പിന്റെ അന്നത്തെ ഡയറക്ടർ ടിവി അനുപമയുടെ മൊഴി പ്രകാരം മുഖ്യമന്ത്രിയുടെ മുൻസിപ്പുകൾ സെക്രട്ടറി എം ശിവശങ്കർ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും രേഖ മൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്നും വ്യക്തമായി. കോൺസുലേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഈന്തപ്പഴങ്ങൾ വിതരണം ചെയ്യാൻ തയ്യാറായത് എന്ന് ശിവശങ്കരനും മൊഴി നൽകി.