അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും; ‘മിണ്ടിയും പറഞ്ഞും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

single-img
28 July 2022

മലയാള സിനിമയിലെ യുവനിരയിൽ ശ്രദ്ധേയരായ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മിണ്ടിയും പറഞ്ഞും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഈ സിനിമയിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്.

സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. തിരക്കഥ – മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ് രചിച്ചിരിക്കുന്നത് . സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണിക്കും അപര്ണയ്ക്കും പുറമെ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

https://www.facebook.com/photo?fbid=595974168563449&set=pcb.595974201896779