3 വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ; വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാം

single-img
28 July 2022

സ്വകാറേ മഖലയിലെ വമ്പന്മാരായ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള തല പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തങ്ങളുടെ 3 വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ഇതിനായി അവർ ടെൻഡർ ക്ഷണിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളായ മൂന്ന് B777 – 200LR എന്നിവ വിൽക്കുവാൻ ആണ് എയർ ഇന്ത്യയുടെ തീരുമാനം.

2009 ൽ നിർമ്മിച്ച ഇവ മാറ്റി എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയർ ബസുമായും ബോയിങ് കമ്പനിയും ആയും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. നിലവിൽ 128 വിമാനങ്ങളാണ് എയർഇന്ത്യക്ക് ഉള്ളത്.