ലൈംഗിക പീഡനകേസ്; സിവിക് ചന്ദ്രനെ ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

single-img
27 July 2022

ലൈംഗിക പീഡന കേസിൽ പ്രശസ്ത സാഹിത്യക്കാരന്‍ സിവിക് ചന്ദ്രനെ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഇദ്ദേഹം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജഡ്ജ് എസ് കൃഷ്ണ കുമാർ പൊലീസിന് നിര്‍ദേശം നല്‍കിയത്.

അവസാന ആഴ്ചയായിരുന്നു സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് യുവ എഴുത്തുകാരി നൽകിയ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇദ്ദേഹം ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.