ഓന്‍ലൈന്‍ തട്ടിപ്പിലൂടെ യുവാവ് നിക്ഷേപകരില്‍ നിന്നും 100 കോടിയോളം തട്ടി വിദേശത്തേക്ക് മുങ്ങിയതായി പരാതി

single-img
27 July 2022

തളിപ്പറമ്ബ്: () ഓന്‍ലൈന്‍ തട്ടിപ്പിലൂടെ യുവാവ് നിക്ഷേപകരില്‍ നിന്നും 100 കോടിയോളം തട്ടി വിദേശത്തേക്ക് മുങ്ങിയതായി പരാതി.

തളിപ്പറമ്ബ് സ്വദേശിയായ യുവാവിനെതിരെയാണ് വ്യാപകമായ തട്ടിപ്പ് ആരോപണമുയരുന്നത്.

ക്രിപ്റ്റോകറന്‍സി, ഓണ്‍ലൈന്‍ മണി ചെയിന്‍ തുടങ്ങി നിക്ഷേപകര്‍ക്ക് 10 ഇരട്ടി ലാഭവിഹിതം വാഗ്ദ്ധാനം ചെയ്താണ് ഇയാള്‍ തളിപ്പറമ്ബില്‍ നിന്നുമാത്രം 100 കോടിയോളം സമാഹരിച്ചതായ വിവരം പുറത്തു വന്നിരിക്കുന്നത്.

തളിപ്പറമ്ബ് ടൗന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫോര്‍ എക്‌സ് കറന്‍സി ബിസിനസ് നടത്തുന്ന യുവാവിനെയാണ് നിക്ഷേപകരുടെ പണവുമായി കാണാതായത്. തളിപറമ്ബിലെ നിരവധി പ്രവാസി സമ്ബന്നരുടെ പണമാണ് യുവാവ് മണിചെയിന്‍ ഇടപാടിലൂടെ വന്‍ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച്‌ വ്യാജരേഖകള്‍ നല്‍കി വാങ്ങിയത്.

ഇതില്‍ അഞ്ചുകോടിമുതല്‍ പത്തുലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തില്‍ 100 കണക്കിനാളുകള്‍ക്കാണ് പണം നഷ്ടപെട്ടതാണെന്നാണ് ഇപോള്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറമേ കാസര്‍കോട്, മലപുറം, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരും നിരവധി പ്രവാസികളും ഇയാളുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അമിതലാഭം മോഹിച്ച്‌ വീട്ടമ്മമാര്‍ വരെ ഇത്തരത്തില്‍ പണം നിക്ഷേപിച്ചതായി പറയുന്നു. മതിയായ രേഖകളില്ലാത്ത കള്ളപണം പലരും മണിചെയിന്‍ ഇടപാടില്‍ നിക്ഷേപിച്ചിട്ടുണ്ട്. രേഖകളില്ലാത്ത പണമായതിനാല്‍ പരാതി നല്‍കാന്‍ നിക്ഷേപകര്‍ തയ്യാറാവുന്നില്ലെന്നാണ് തളിപ്പറമ്ബ് പൊലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട് നല്‍കിയതിനാല്‍ തളിപ്പറമ്ബ് പൊലീസ് സംഭവത്തില്‍ സ്വമേധയാ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്ബറിലേക്ക് വിളിച്ചപ്പോള്‍ സ്വിച് ഓഫാണെന്ന മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ വിദേശരാജ്യങ്ങളുമായി ബിസനസ് ബന്ധമുള്ള യുവാവ് വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.