കേരളത്തിൽ സിൽവർ ലൈനിന് പകരം കേന്ദ്രത്തിന്റെ ബദൽ പദ്ധതി; കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് വി മുരളീധരൻ

single-img
27 July 2022

കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. അതിവേഗ പാത പരിഗണിക്കുന്നതിനൊപ്പം നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകിയതായും ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.

അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി .യാത്ര ചെയ്യാനായി വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യമാണ് . എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.

സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല. എന്നാൽ സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും വി മുരളീധരൻ പറയുന്നു.