മാധ്യമം’ ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കത്തെഴുതിയ ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
26 July 2022

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്നു കാട്ടിയ ‘മാധ്യമം’ ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് നല്‍കിയ മുന്‍ മന്ത്രി ഡോ.

കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമത്തിനെതിരെ കത്ത് അയക്കാന്‍ പാടില്ലാത്തത‍ായിരുന്നു. ജലീലുമായി സംസാരിച്ചതിനുശേഷം തുടര്‍നടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിന്‍റെ ചെയ്തിയില്‍ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു.

ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മാധ്യമം പ്രതിനിധികളെ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഗുണകാംക്ഷയോടെയും തിരുത്തല്‍ ശക്തിയായും നിലകൊണ്ട്, നാടിനെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുകയെന്ന മാധ്യമ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചീഫ് എഡിറ്റര്‍ ചൂണ്ടിക്കാട്ടിക്കാട്ടിയിരുന്നു.