പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തു ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ല; ദുൽഖർ സൽമാൻ

single-img
26 July 2022

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സീതാ രാമം'(Sita Ramam).

ഓഗസ്റ്റ് അഞ്ചിന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്ബോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. കഥ മനോ​ഹരമായതിനാല്‍ നിരസിക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും. എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണയ ജോഡി ആയി മൃണാല്‍ തക്കൂര്‍ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തില്‍ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റര്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം നിര്‍മ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകന്‍: വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റര്‍: കോത്തഗിരി വെങ്കിടേശ്വര റാവു പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍ കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത്.