മുംബൈ തെരുവുകളില്‍ ഗിറ്റാര്‍ വായിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
26 July 2022

മുംബൈ: മുംബൈ തെരുവുകളില്‍ ഗിറ്റാര്‍ വായിച്ചിരുന്ന സൂരജ് മനോജ് തിവാരി എന്ന യുവാവിനെ(25) മരിച്ച നിലയില്‍ കണ്ടെത്തി.

വെര്‍സോവയിലെ സെവന്‍ ബംഗ്ലോയില്‍ ഞായറാഴ്ചയാണ് സംഭവം. തലക്ക് പരിക്കേറ്റ നിലയില്‍ ബസ് ഡിപ്പോയില്‍ poകിടക്കുകയായിരുന്നു. ആളുകള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ വെര്‍സോവ പൊലീസ് ഇയാളെ ഉടന്‍ ജുഹുവിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിവാരി ഡല്‍ഹി സ്വദേശിയാണ്. തെരുവ് കലാകാരനായ ഇദ്ദേഹം മുംബൈയിലെ പല സ്ഥലങ്ങളില്‍ ഗിറ്റാര്‍ വായിക്കാറുണ്ടായിരുന്നു.

പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. തിവാരിയെ പരിചയമുള്ളവരെ ചോദ്യം ചെയ്യുകയും സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയും ചെയ്യുകയാണെന്ന് ഇന്‍സ്പെക്ടര്‍ സിറാജ് ഇനാംദര്‍ വ്യക്തമാക്കി.