ഇപ്പോഴും പതിനാറ് വയസുകാരനെ പോലെ; സുരേഷ്‌ഗോപിയുടെ ഉള്ളിൽത്തന്നെ റൊമാൻസുണ്ട്: നൈല ഉഷ

single-img
25 July 2022

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ പാപ്പന്‍ തിയറ്ററുകളിലേക്ക് ജൂലൈ 29 ന് എത്തുകയാണ് . ചിത്രത്തിന്റെ ഒരു പ്രമോഷൻ പരിപാടിയിൽ നായികയായി അഭിനയിച്ച നടി നൈല ഉഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ” സുരേഷേട്ടന് പതിനാറ് വയസുള്ള കുട്ടിയുടെ മനസാണെന്ന്” നടി പറഞ്ഞിരുന്നു.

നൈലയുടെ വാക്കുകൾ ഇങ്ങിനെ: ‘ഒരു പതിനാറുകാരന്റെ മനസാണ് സുരേഷ് ഗോപിയ്ക്ക്. എന്റെ ഓഫീസില്‍ വരുമ്പോള്‍ നല്ല ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവര്‍ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കാറുണ്ട്. മലയാള സിനിമയിൽ എത്രയധികം റൊമാന്റിക് വേഷങ്ങൾ ചെയ്ത നടനാണ് സുരേഷേട്ടന്‍. ബൈ ഹാര്‍ട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടന്‍.

സുരേഷേട്ടന് റൊമാന്‍സ് ഉള്ളില്‍ തന്നെയുണ്ട്. ബാക്കി എന്ത് ഇമോഷന്‍ ആണെങ്കിലും അതൊക്കെ പുള്ളിയ്ക്ക് അഭിനയിക്കേണ്ടി വരും. പക്ഷേ റൊമാന്‍സ് അദ്ദേഹത്തിലേക്ക് സ്വാഭാവികമായി തന്നെ വരും’