പാപ്പന്റെ ഷോ ബുക്കിം​ഗ് ബുധനാഴ്ച മുതല്‍ ആരംഭിക്കും

single-img
25 July 2022

സെന്‍സറിം​ഗ് പൂര്‍ത്തിയാക്കി സുരേഷ് ​ഗോപി- ജോഷി(Suresh Gopi-Joshiy) ​കോമ്ബോയില്‍ ഒരുങ്ങുന്ന ‘പാപ്പന്‍'(Paappan Movie).

ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സുരേഷ് ​ഗോപി തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പാപ്പന്റെ ഷോ ബുക്കിം​ഗ് ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്നും താരം അറിയിച്ചു. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ‘പാപ്പന്‍’ ജൂലൈ 29ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തില്‍ മകന്‍​ ​ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നീതാ പിള്ളയാണ് നായിക. കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവല്‍ മേരി, ഷമ്മി തിലകന്‍, വിജയരാഘവന്‍, ടിനി ടോം, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി ജനാര്‍ദ്ദനന്‍, നന്ദലാല്‍ ചന്തു നാഥ്, അച്ചുതന്‍ നായര്‍ , സജിതാ മoത്തില്‍, സാവിത്രി ശ്രീധര്‍, ബിനു പപ്പു, നിര്‍മ്മല്‍ പാലാഴി, മാളവികാ മോഹന്‍, സുന്ദര്‍ പാണ്ഡ്യന്‍ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടില്‍ എന്നിവരും പ്രധാന താരങ്ങളാണ്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്ബിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

ആര്‍.ജെ.ഷാനിന്‍്റേതാണ്‌ തിരക്കഥ. ഗാനങ്ങള്‍ – മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍. കോസ്റ്റ്യം -ഡിസൈന്‍. പ്രവീണ്‍ വര്‍മ്മ : ക്രിയേറ്റീവ് കോണ്‍ട്രിബ്യുഷന്‍ – അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി. കോ- പ്രൊഡ്യൂസേര്‍സ് – ബൈജു ഗോപാലന്‍ – സി.വി.പ്രവീണ്‍, സുജിത്.ജെ.നായര്‍.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്ബില്‍ യു.എസ്.എ) തോമസ് ജോണ്‍ (യു.എസ്.എ) കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്.മുരുകന്‍. പിആര്‍ഒ- വാഴൂര്‍ ജോസ്. ഫോട്ടോ – നന്ദു ഗോപാലകൃഷ്ണന്‍.