ഓരോ മിനിറ്റിലും മുകേഷ് അംബാനിയുടെ വരുമാനം 22 ലക്ഷം രൂപ; കണക്കുകൾ പറയുന്നു

single-img
25 July 2022

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓരോ വർഷവും വളർച്ചയുടെ പടവുകൾ കയറവെ മേധാവിയായ മുകേഷ് അംബാനിക്ക് ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും സാധിച്ചുകഴിഞ്ഞു.

ഇന്ത്യയിൽ ഇപ്പോൾ ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ മുകേഷാണ്. ഇദ്ദേഹത്തിനുള്ള ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അങ്ങിനെ നോക്കിയാൽ ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപവരെ വരുമാനം നേടുന്ന ഉണ്ടെന്നാണ് അനുമാനം.

ഓരോ മണിക്കൂറിലുമാവട്ടെ 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം. 2021 ൽ പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്.