കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും; ഔദ്യോഗികമായി പ്രഖ്യാപിച്ചു

single-img
25 July 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും ഉണ്ടായിരിക്കും . ക്ലബ്ബിന്റെ സീനിയര്‍ വനിതാ ടീമിന്റെ അവതരണം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുന്ന ടീം, കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരിക്കും കളിക്കുക.

ഇനി വരുന്ന 23 വര്‍ഷത്തിനകം, എഎഫ്‌സി തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നു. രാജ്യത്തിനായി കളിക്കാൻ പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ച്ചപ്പാട്.

അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. കേരളത്തിലെ വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. മുന്‍ ഫുട്‌ബോൾ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന്റെ ആദ്യ ഹെഡ് കോച്ച്.