ശ്രീലങ്കയില്‍ അറസ്റ്റിലായ 23 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന വിട്ടയച്ചു

single-img
23 July 2022

കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി മറികടന്നതിന് ശ്രീലങ്കയില്‍ അറസ്റ്റിലായ 23 മത്സ്യതൊഴിലാളികളെ അധികൃതര്‍ വിട്ടയച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് ശ്രീലങ്കന്‍ നാവികസേന തിരിച്ചയക്കുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

പാള്‍ക്ക് കടലിടുക്കില്‍ മത്സ്യബന്ധനം നടത്തവെ ജൂലൈ 12ന് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച്‌ ആറ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ജൂലൈ മൂന്നിനും 12 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടികൂടിയിരുന്നു.

കടലിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന്‍റെ ഭാഗമായുള്ള പെട്രാളിങിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്ന് ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. ലങ്കയിലെ മത്സ്യസമ്ബത്തിന്‍റെ സുസ്ഥിരതക്കും തദ്ദേശമത്സ്യബന്ധനതൊഴിലാളികളെ അനഃധികൃത മത്സ്യബന്ധനത്തിന്‍റെ ആഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്ന് നാവികസേന വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് ശ്രീലങ്കന്‍ കടലില്‍ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ അധികൃതര്‍ പിടികൂടിയ സംഭവങ്ങള്‍ നിരവധിയാണ്.