ആരോഗ്യം ജനങ്ങളുടെ മൗലിക അവകാശമാക്കണം; രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പി

single-img
22 July 2022

രാജ്യത്ത് ആരോഗ്യം ജനങ്ങളുടെ മൗലിക അവകാശം ആക്കണമെന്ന് രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പി .സഭയിൽ റൈറ്റ് ടു ഹെൽത് എന്ന ബില്ലിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രാജ്യത്തെ 40% ആളുകൾ ആശുപത്രിയിൽ പോകാൻ കടം വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ആംആദ്മി സർക്കാർ മൊഹല്ല ക്ലിനിക്കുകൾ തുടങ്ങി എന്ന് പറയുന്നു. പക്ഷെ കേരളത്തിൽ 50 വർഷങ്ങൾക്ക് മുമ്പേ പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയതാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലുള്ള എല്ലാ വില്ലേജിലും പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ട്. കൊവിഡ് കാലഘട്ടത്തിൽ 95% കൊവിഡ് രോഗികളെയും സൗജന്യമായി ചികിത്സിച്ചു.

വെറും 5% ആളുകൾ മാത്രമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇനിയും കേരളത്തെക്കുറിച്ച് ഇനി പ്രതിപാദിക്കുന്നില്ലെന്നും കേരളത്തെക്കുറിച്ചു പറയുമ്പോൾ ഇവിടെ ചില അംഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.