അവശ്യ സാധനങ്ങളുടെ ജി എസ് ടി വർദ്ധനവ്: രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം

single-img
22 July 2022

കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി വര്‍ധനയ്‌ക്കെതിരെ സിപി എമ്മിനുള്ള കടുത്ത എതിർപ്പ് പ്രകടമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജ്യത്ത് . നികുതിഘടന മാറ്റുമ്പോള്‍ വിശദമായ ചര്‍ച്ച ആവശ്യമാണെങ്കിലും ഇക്കാര്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

അരി ഉള്‍പ്പടെയുളള സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിടുകയാണെന്നും കോടിയേരി ആരോപിച്ചു. കിഫ്ബിയെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബഡ്ജറ്റിന് പുറത്ത് ഒരു വികസനവും നടക്കരുതെന്ന ദുഷ്‌ലാക്ക് കേന്ദ്രത്തിനുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഇന്നലെയെടുത്ത നിലപാട് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തപ്പോഴാണ് കോൺഗ്രസ് ഇഡിക്കെതിരെ ഞെട്ടി എഴുന്നേറ്റത്. ഇപ്പോഴങ്കെലും കോണ്‍ഗ്രസ് നിലപാടെടുത്ത് സ്വാഗതാര്‍ഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഇത്തവണ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുമെന്നും ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടിയുടെ നേത്യത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചുന്‍. ആഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.