ക്രോസ്സ് വോട്ടിങ്; രണ്ടു വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഒരു വോട്ട് കിട്ടി: കെ സുരേന്ദ്രൻ

single-img
22 July 2022

കേരള നിയമസഭയിൽ നിന്ന് ദ്രൗപതി മുര്‍മ്മുവിന് കിട്ടിയ വോട്ട് ആകസ്മികമായി സംഭവിച്ചത് അല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ട് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഒരു വോട്ട് മാത്രമേ കിട്ടിയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞു. കൂടാതെ പല എം പിമാരേയും എംഎൽഎമാരേയും കണ്ടപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പറഞ്ഞിരുന്നു എന്നും, എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹം പലരും പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അത്ര സമയം ക്രോസ് വോട്ട് ചെയ്തതാരെന്ന് രാഷ്ട്രീയ പാര്‍ട്ടികൾ തിരക്കിട്ട് അന്വേഷിക്കുകയാണ്. വോട്ട് മൂല്യം മുഴുവൻ കിട്ടുന്ന സംസ്ഥാനമെന്ന പരിഗണനയിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ പ്രചാരണം തുടങ്ങിയത് പോലും കേരളത്തിൽ നിന്നാണ്. എൽഡിഎഫും യുഡിഎഫും ദേശീയ രാഷ്ട്രീയത്തിനെതിരായെടുക്കുന്ന നയസമീപനം വലിയ പിൻബലവുമായിരുന്നു. ഇതിനിടക്കാണ് ക്രോസ് വോട്ട് വില്ലനായി എത്തിയത്.

ഉൾപാര്‍ട്ടി പരിശോധനകൾ കോൺഗ്രസ് ഒറ്റക്കും യുഡിഎഫ് കൂട്ടായും നടത്തുന്നുണ്ട്.സിപിഎമ്മും അന്വേഷണം ആരാഭിച്ചതായി ആണ് വിവരം, അതെ സമയം താനല്ല വോട്ട് ചെയ്തത് എന്ന് ആർ എം പി നേതാവ് കെ കെ രമ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരള നിയമസഭയിൽ നിന്ന് മുര്‍മുവിന് വോട്ട് കിട്ടിയതിന്റെ ആവേശത്തിലാണ് ബിജെപി. എൻ ഡി എ സ്ഥാനാർഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആ എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.