കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

single-img
21 July 2022

പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. ഇതുപോലെയുള്ള ദൃശ്യങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കും, ഓണ്‍ലൈനിലൂടെയും മറ്റും ശേഖരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കനത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. നിയമലംഘകര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മാധ്യമങ്ങളിലൂടെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിയുള്ള അശ്ലീലദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയവയെല്ലാം യുഎഇയിൽ നിയമവിരുദ്ധമാണ്.

നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസം വരെ തടവും പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. യുഎഇയിലെ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരമാണ് ശിക്ഷ