ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും; തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

single-img
21 July 2022

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതായി ആരോപിച്ച് തലസ്ഥാനത്തെ സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ പൊളിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികൾക്ക് പിന്തുണയ്ക്കായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ എഴുതി. .ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നു എന്ന ആരോപണവുമായി ബസ് സറ്റോപ്പിലെ സദാചാരക്കാർ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയായിരുന്നു.

ആൺ- പെൺകുട്ടികൾ അടുത്തിരിക്കാന്‍ വിലക്കുമായെത്തിയവര്‍ക്ക് മുന്നില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കസേരയില്‍ ഒരാള്‍ മറ്റൊരാളുടെ മടിയിലിരുന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയില്‍ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അത് വൈറലാകുകയും ചെയ്തിരുന്നു.