വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

single-img
21 July 2022

വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ രണ്ട് പുതിയ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ .

വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. 50 രൂപയുടെ ഡേ-പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളേജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച്‌ ഈ മാസം 25 മുതല്‍ പാസുകള്‍ വാങ്ങാം .
ഡേ പാസ് ഉപയോഗിച്ച്‌ വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച്‌ ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.