ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ്

single-img
18 July 2022

മലയാളികളുടെ പ്രിയനടി ഗായത്രി സുരേഷ് ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . താൻ തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്പോൾ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നതായും ഭയങ്കര വൃത്തികേടായിട്ടാണ് തന്നൊരു സംസാരിക്കുക സംസാരിക്കുകയെന്നും ഗായത്രി പറയുന്നു.

.എന്നാൽ ഞാന്‍ തിരിച്ചൊന്നും പറയാറില്ല.ചിരിച്ചുകൊണ്ട് പോരും. അതിന് ശേഷമാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നുവെന്ന് – ഗായത്രി പറയുന്നു. അതേപോലെ തന്നെ ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ ‘സെ ക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി അഭിപ്രായപ്പെടുന്നു.

ഒരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് വേണ്ടിയുള്ള ബന്ധമായിരിക്കും ആവശ്യം. എന്നാൽ മറ്റൊള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായികൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഒരേ ചിന്താഗതിയുള്ള ആളുകള്‍ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതാകും നല്ലതെന്നും ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേർത്തു.

“മീടു പോലെയുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ അവരോടു താല്‍പര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാന്‍ തിരികെ വരാറുള്ളത്. പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ‘മീ ടു’ ആക്കി വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.