വി ഡി സവർക്കറേയും വിഡി സതീശനെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിൽ: എഐവൈഎഫ്

single-img
17 July 2022

കേരളത്തിലിപ്പോൾ വി ഡി സതീശനെയും വി ഡി സവർക്കറേയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന പരിഹാസവുമായി സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ്. സംഘടനയുടെ ജനറൽ സെക്രട്ടറി ടി ടി ജിസ്‌മോനാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ആർഎസ്എസുമായി കൂട്ടുകൂടുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണമെന്നും ജിസ്‌മോൻ പറഞ്ഞു.

മാത്രല്ല, വിഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ വി ബാബു ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ എന്ത് കൊണ്ട് സതീശൻ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷനേതാവ് സംഘപരിവാർ ശക്തികളോട് കൂട്ടുകൂടുന്നുവെന്നാരോപിച്ച് പറവൂരിലെ എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു.