പ്രണയ ബന്ധം വഷളാകുമ്പോൾ നൽകുന്ന പീഡന പരാതികൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

single-img
16 July 2022

സ്വന്തം ഇഷ്ടപ്രകാരം കുറേക്കാലം ഒരുമിച്ച് ജീവിച്ച ശേഷം ബന്ധം വഷളാകുമ്പോൾ ആവർത്തിച്ചുള്ള പീഡനം ആരോപിച്ച പങ്കാളിക്ക് എതിരെ നൽകുന്ന പരാതി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആവർത്തിച്ചുള്ള പീഡനം സംബന്ധിച്ച് 376 2n വകുപ്പ് ബാധകമാകില്ലെന്ന് വിശദീകരിച്ച കോടതി ഇത്തരമൊരു കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

നേരത്തെ പ്രതിക്ക് രാജസ്ഥാൻ ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.

ഒരുമിച്ച് ജീവിച്ചപ്പോൾ കുട്ടി ജനിച്ചില്ലെങ്കിലും പങ്കാളി വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡന പരാതി നൽകിയത്. പ്രതിക്കെതിരെ 376 2(n), 377, 506 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് ആയതിനാൽ മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് ആയിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാൽ നാല് വർഷം ബന്ധം നീണ്ടു നിന്ന് എന്നും, പരാതിക്കാരിക്ക് 21 വയസ്സുള്ളപ്പോഴാണ് ബന്ധം തുടങ്ങിയത് എന്നും സുപ്രീംകോടതി ചൂണ്ടി കാട്ടി. സമ്മതപ്രകാരമാണ് യുവതി എതിർകക്ഷിപ്പും ജീവിച്ചത്. എന്നാൽ മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനായി ബന്ധപ്പെട്ടാണ് തങ്ങളുടെ നിരീക്ഷണം എന്നും കേസന്വേഷണത്തെ അത് സ്വാധീനിക്കരുത് എന്നും കോടതി വ്യക്തമാക്കി