മഹിന്ദ രജപക്‌സെയ്ക്ക് രാജ്യം വിടുന്നതിൽ വിലക്കുമായി ശ്രീലങ്കൻ സുപ്രീം കോടതി

single-img
15 July 2022

ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് രാജ്യം വിടുന്നതില്‍ വിലക്കുമായി സുപ്രീം കോടതി. പ്രസിഡന്റ് സ്ഥാനത്തുനിന്നും ഗോതബായ രജപക്‌സെയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍ന്മാരായ മഹിന്ദ രജപക്‌സെയെയും മുന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെയെയും രാജ്യം വിടുന്നതില്‍ നിന്ന് കോടതി വിലക്കിയത്.

രാജിക്ക് മുൻപ് തന്നെ ഗോതബായ രജപക്‌സെ രാജ്യം വിട്ടിരുന്നു. നിലവിൽ ഗോതബായ രജപക്‌സെ ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞെന്ന് സ്പീക്കര്‍ മഹീന്ദ യാപ അബേവര്‍ധന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.