ചീത്ത കൊളസ്‌ട്രോൾ കുറക്കാൻ ദിവസവും ഈ പഴം കഴിക്കു

single-img
15 July 2022

ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അവാക്കാഡോ കഴിക്കുന്നത് കുറഞ്ഞ ശരീരഭാരം, ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ് എന്നിവയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അവാക്കാഡോ വയറ്റിലെ കൊഴുപ്പിനെയോ ശരീരഭാരം കൂട്ടുന്നതിനെയോ ബാധിച്ചില്ലെങ്കിലും ഈ പഴം സമീകൃതാഹാരത്തിന് ഗുണം ചെയ്യും എന്നതിന് ഇപ്പോഴും പഠനം തെളിവുകള്‍ നല്‍കുന്നു…- പെന്‍ സ്റ്റേറ്റിലെ ഇവാന്‍ പഗ് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണല്‍ സയന്‍സസ് പ്രൊഫസര്‍ പെന്നി ക്രിസ്-എതര്‍ട്ടണ്‍ പറഞ്ഞു.

ഈ പഠനത്തില്‍ പ്രതിദിനം ഒരു അവാക്കാഡോ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായില്ല, മാത്രമല്ല എല്‍ഡിഎല്‍ കൊളസ്ട്രോളില്‍ നേരിയ കുറവുണ്ടാക്കുകയും ചെയ്തു, ഇവയെല്ലാം മികച്ച ആരോഗ്യത്തിനുള്ള പ്രധാന കണ്ടെത്തലുകളാണെന്നും ​ഗവേഷകര്‍ പറയുന്നു.

ദിവസവും അവാക്കാഡോ കഴിക്കുന്നത് 100 പോയിന്റ് സ്കെയിലില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം എട്ട് പോയിന്റ് മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ പോഷകാഹാര ശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന പീറ്റേഴ്സണ്‍ പറഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പിലും മറ്റ് കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത ഘടകങ്ങളിലും ചികിത്സാപരമായി കാര്യമായ പുരോഗതി ഉണ്ടാക്കിയില്ലെങ്കിലും, ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകില്ലെന്നും പഠനത്തില്‍ പറയുന്നു.

ആന്റി ഓക്സിഡന്റുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സമ്ബന്നമായ ഉറവിടമാണ് അവോക്കാഡോ. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോള്‍ എന്ന പ്ലാന്റ് സ്റ്റിറോള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

അവോക്കാഡോയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള നാരുകള്‍ കുടലിലൂടെ ഭക്ഷണം സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കുന്നു. അവാക്കാഡോ മലബന്ധത്തിന്റെയും ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.