ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്: വേദി മാറ്റും

single-img
15 July 2022
up

അടുത്ത മാസം 27ന് ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റാൻ ആലോചന. ബംഗ്ലാദേശിനെയാണ് പകരം വേദിയായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പരിഗണിക്കുന്നത്.

ശ്രീലങ്കയിൽ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം എന്നവസാനിക്കുമെന്ന് യാതൊരു ധനരാനയും ഇല്ലാത്ത സാഹചര്യത്തിലാണ് വേദി മാറ്റാനുള്ള ചർച്ചകൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൾട്ടി നാഷണൽ ടൂർണമെന്‍റ് പ്രശ്നങ്ങളൊന്നുമില്ലാതെ നടത്താൻ പറ്റുമോയെന്നതിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് വ്യക്തതയില്ല. അങ്ങനെയെങ്കിൽ ബംഗ്ലാദേശിലേക്ക് ടൂർണമെന്‍റ് മാറ്റാനാണ് ആലോചിക്കുന്നത്. ടൂർണമെന്‍റ് നടത്താൻ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സൂചനയും നൽകിയിട്ടുണ്ട്.

ഇപ്പോഴത്തെ നീക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർ‍ഡിന് കനത്ത തിരിച്ചടിയാകും. ഈ ടൂർണമെന്‍റ് വേദി മാറ്റിയാൽ കോടികളുടെ നഷ്ടം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുണ്ടാകും. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എടുത്തേക്കും. വിഷയത്തിൽ തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്.